ഉരുവച്ചാലിൽ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

മട്ടന്നൂർ: നഗരസഭ ആരോഗ്യ വിഭാഗം ഉരുവച്ചാൽ ടൗണിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ഭക്ഷണം നൽകുന്നതായും വൃത്തിഹീനമായ നിലയിൽ ഭക്ഷണം സൂക്ഷിക്കുന്നതായുമുള്ള വിവരത്തെ തുടർന്ന്​ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. രാഗേഷി​ൻെറ നേതൃത്വത്തിലാണ് തിങ്കളാഴ്​ച രാവിലെ പരിശോധന നടത്തിയത്. ഉരുവച്ചാൽ ടൗണിലെ തട്ടുകടയായി പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നാണ് ചിക്കൻ കറി, ബീഫ് കറി, മസാല കറി, ചപ്പാത്തി, കപ്പ തുടങ്ങിയവ പിടികൂടിയത്. പിടികൂടിയ ഭക്ഷണം പിന്നീട് നശിപ്പിച്ചു. കരേറ്റയിലും പരിശോധന നടത്തി. പഴകിയ ഭക്ഷണം പിടികൂടിയ സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതായി ഹെൽത്ത് ഇൻസ്പെക്ടർ പി.വി. രാഗേഷ് പറഞ്ഞു. ജൂനിയൻ ഹെൽത്ത് ഇൻസ്പെക്ടർ നമിത നാരായണൻ, ഷിനോജ് കുമാർ കാര്യത്ത് തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.