പച്ചക്കറിക്കടക്ക്​ തീയിട്ടു

കാർത്തികപുരം: ടൗണിലെ പച്ചക്കറി വ്യാപാരി ഏഴുപ്ലാവിൽ ലൂക്കോസി​ൻെറ പച്ചക്കറിക്കടക്ക് സാമൂഹിക വിരുദ്ധർ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. ടൗണിലെ രാത്രികാവൽക്കാർ തീ കത്തുന്നത് കണ്ട് തീയണക്കുകയും ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയായിരുന്നു സംഭവം. കടയുടമ ആലക്കോട് പൊലീസിൽ പരാതി നൽകി. കാർത്തികപുരം ടൗണിലും പരിസരങ്ങളിലും അടുത്ത നാളുകളിൽ സാമൂഹിക വിരുദ്ധ ശല്യം വർധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.