കർഷകർക്ക് എം.എസ്.എഫ് ഐക്യദാർഢ്യം

തലശ്ശേരി: കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി. കർഷകർ നടത്തുന്ന പ്രക്ഷോഭം ന്യായമാണെന്ന മുദ്രാവാക്യമുയർത്തി എം.എസ്.എഫ് പ്രവർത്തകർ തലശ്ശേരി പുതിയ ബസ്​സ്​റ്റാൻഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. എം.എസ്.എഫ് ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, സാഹിദ്, ഫർദീൻ, അർഷാദ്, ലാസിം, നിഹാൽ, സഹൽ, അദ്നാൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.