ദുരന്തനിവാരണ ഉപകരണ പ്രദര്‍ശനം

തളിപ്പറമ്പ്: കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസ് സിവില്‍ ഡിഫന്‍സ് ദിനാചരണത്തോടനുബന്ധിച്ച് ദുരന്തനിവാരണ ഉപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. ടൗണ്‍സ്‌ക്വയറില്‍ നടന്ന പ്രദർശനം തളിപ്പറമ്പ് സി.ഐ എന്‍.കെ. സത്യനാഥൻ ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ നാളുകളിലും മികച്ച പ്രവര്‍ത്തനം നടത്തിയ സന്നദ്ധസംഘടനയാണ് കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂവി​ൻെറ കീഴിലുള്ള സര്‍വിസ് സിവില്‍ ഡിഫന്‍സ് യൂനിറ്റ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതി, അപകട സാഹചര്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെ പരിചയപ്പെടുത്തല്‍, പ്രഥമശ്രുശ്രൂഷ രീതി, അഗ്‌നിബാധയുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് ഫയര്‍ ഉപകരണങ്ങളുടെ പ്രദര്‍ശനം നടത്തിയത്. പ്രളയകാലത്ത് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ പോസ്​റ്ററുകളും പ്രദര്‍ശിപ്പിച്ചു. ഫയര്‍ ഓഫിസര്‍ കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റീജനല്‍ ഫയര്‍ ഓഫിസര്‍ ടി. രഞ്ജിത്ത്, ടി. അജയകുമാര്‍, കെ. ഹരിനാരായണന്‍, ജിന്‍സ് തോമസ് എന്നിവർ സംസാരിച്ചു. പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ നാളുകളിലും മികച്ച പ്രവര്‍ത്തനം നടത്തിയ 45 വളൻറിയര്‍മാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.