ആറളം ഫാമിൽ കാട്ടാനകൾ തെങ്ങുകൾ നശിപ്പിച്ചു

കേളകം: ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം വീണ്ടും. ഫാമി​ൻെറ പതിമൂന്നാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനക്കൂട്ടം തെങ്ങുകൾ, കവുങ്ങ്, കശുമാവ് എന്നിവക്ക്​ കനത്ത നാശം വരുത്തി. പതിനഞ്ചോളം ആനകൾ മേഖലകളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് ഫാം തൊഴിലാളികൾ പറയുന്നത്. രണ്ടാഴ്ച മുമ്പ് ആന ആക്രമണത്തിൽ പുനരധിവാസ മേഖലയിൽ ആദിവാസി മരിക്കാനിടയായ സംഭവത്തിനുശേഷം ഫാമിനകത്ത് തമ്പടിച്ച ആനക്കൂട്ടത്തെ തുരത്താൻ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു. കുറച്ച് ആനകളെ പുനരധിവാസ മേഖലയിലൂടെ കോട്ടപ്പാറ വഴി വനത്തിലേക്ക് കയറ്റിവിടുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.