വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

ആലക്കോട്: ക്രിസ്​മസ്, പുതുവത്സരാഘോഷത്തി​ൻെറ പശ്ചാത്തലത്തിൽ ആലക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രനും സംഘവും ചേർന്ന് മാവുംതട്ട്, ഒറ്റത്തൈ, കരുവൻചാൽ, വെള്ളാട്, പൂവ്വന്നൂർ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ . പൂവ്വന്നൂർ തോട്ടുചാലിലെ പാറക്കെട്ടുകൾക്ക് അരികിൽ പ്രവർത്തിച്ചുവന്ന വലിയ വാറ്റുസങ്കേതത്തിൽ രണ്ട് പ്ലാസ്​റ്റിക് ബാരലുകളിലായി കണ്ടെത്തിയ 1.70 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാരായം വാറ്റുന്നതിനായി പ്ലാസ്​റ്റിക് ഷീറ്റ് കൊണ്ട്​ നിർമിച്ച ഷെഡുമാണ് നശിപ്പിച്ചത്​. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ പി.ആർ. സജീവ്, കെ. അഹമ്മദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.ബി. മുനീർ, പി. ഷിബു, വി. ധനേഷ്, ടി.വി. മധു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.