ചേലേരി സെൻട്രലിൽ വെൽഫെയർ പിന്തുണ യു.ഡി.എഫിന്

ചേലേരിമുക്ക്: കൊളച്ചേരി പഞ്ചായത്തിലെ 13ാം വാർഡ് ചേലേരി സെൻട്രലിൽ യു.ഡി.എഫിനെ പിന്തുണക്കാൻ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ബി.ജെ.പിയുടെ സിറ്റിങ്​ വാർഡാണിത്. ഫാഷിസ്​റ്റ്​ ശക്തികൾക്കെതിരെ മതേതര കക്ഷികളെ പിന്തുണക്കുക എന്ന പാർട്ടി നയത്തി​ൻെറ അടിസ്ഥാനത്തിലാണ് തീരുമാനം. യോഗത്തിൽ വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡൻറ്​ നൗഷാദ് ചേലേരി, പി.വി. നൂറുദ്ദീൻ, സി.പി. ജബ്ബാർ മാസ്​റ്റർ, വെൽഫെയർ പാർട്ടി കാരയാപ്പ്, നൂഞ്ഞേരി വാർഡ് സ്ഥാനാർഥികളായ എ.വി. നദീറ, കെ.പി. സീനത്ത് എന്നിവർ സംസാരിച്ചു. പി.വി. ഹാശിം സ്വാഗതവും പി. ശിഹാബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.