ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

ആലക്കോട്: മലയോര ഹൈവേയിൽ രയറോം പള്ളിപ്പടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ്​ അച്ഛനും മകൾക്കും പരിക്ക്​. കണ്ണൂരിൽ നിന്ന്​ ചിറ്റാരിക്കാലേക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞദിവസം രാവിലെയാണു സംഭവം. റോഡിൽനിന്ന്​ തെന്നിമാറി മതിലിൽ ഇടിച്ചാണ് ജിപ്പ് മറിഞ്ഞത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മലയോര ഹൈവേയിൽ രയരോത്തിനും തേർത്തല്ലിക്കും ഇടയിൽ വാഹനാപകടം വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.