പുതുച്ചേരി സ്പെഷൽ ബ്രാഞ്ചിന് രഹസ്യവിവരങ്ങൾ കൈമാറാൻ വാട്​സ്​ ആപ്

മാഹി: പുതുച്ചേരി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമായ സ്പെഷൽ ബ്രാഞ്ചിന് മൊബൈൽ / വാട്സ് ആപ് നമ്പർ ഏർപ്പെടുത്തി. പുതുച്ചേരി ലെഫ്. ഗവർണറുടെയും ഡയറക്ടർ ജനറൽ ഓഫ് പൊലീസി​ൻെറയും നിർദേശപ്രകാരമാണ് ഇത് ഏർപ്പെടുത്തിയത്. ഇനി മുതൽ പൊതുജനങ്ങൾക്ക് തങ്ങളുടെ ശ്രദ്ധയിൽപെടുന്ന കാര്യങ്ങൾ നേരിട്ടോ ഫോട്ടോ, വിഡിയോ, ശബ്​ദസന്ദേശം, മെസേജ് തുടങ്ങിയ രൂപങ്ങളിലോ കൈമാറാം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ കാലതാമസം കൂടാതെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും. വാട്​സ്​ ആപ് നമ്പർ: 9489205009. .............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.