ബഫർസോൺ: സംസ്ഥാനത്തോട് നടപടി സ്വീകരിക്കാൻ കേന്ദ്ര വനം മന്ത്രാലയം

കൊട്ടിയൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനത്തോട് നടപടി സ്വീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. കൊട്ടിയൂർ ജന സംരക്ഷണ സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനയച്ച 10,000ത്തിലധികം പരാതികളുടെ മറുപടിയായാണ് ബഫർസോൺ വിഷയത്തിൽ സംസ്ഥാനത്തോട് നടപടി സ്വീകരിക്കാൻ കേന്ദ്രം നിർദേശിച്ചത്. ജനങ്ങളുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ബോധ്യപ്പെട്ടതി‍ൻെറ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിന് നടപടിയെടുക്കാമെന്ന് കേന്ദ്രം നിർദേശം നൽകിയത്. ബഫർസോൺ വനാതിർത്തി സീറോ പോയൻറായി നിർണയിക്കണമെന്നാണ് കൊട്ടിയൂർ സംരക്ഷണ സമിതി ഉൾപ്പെടെയുള്ള കർഷക സംഘടനകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.