എൽ.ഡി.എഫ് സ്​ഥാനാർഥിക്കുവേണ്ടി ഡി.എം.കെ ബോർഡ്

പഴയങ്ങാടി: ഏഴോം ഗ്രാമ പഞ്ചായത്തിലെ പഴയങ്ങാടി വാർഡിൽ നിന്ന് ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ.വിശ്വനാഥൻ മാസ്​റ്റർക്ക് ആശംസകൾ നേർന്ന്​ ഡി.എം.കെ പ്രവർത്തകരായ തമിഴ്നാട്ടുകാരുടെ ബോർഡ്. സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടുന്ന വിശ്വനാഥൻ മാസ്​റ്റർക്ക്, വർഷങ്ങൾക്കു മുമ്പേ തമിഴ്നാട്ടിൽ നിന്ന് ആക്രി കച്ചവടത്തിനും വിറകുവെട്ടുന്നതിനുമടക്കമുള്ള ജോലിക്കെത്തിയ നിരവധി അയൽ സംസ്ഥാന തൊഴിലാളികളുമായുള്ള ആത്​മബന്ധവും ഈ തൊഴിലാളികളുടെ രാഷ്​ട്രീയ ബന്ധവുമാണ് ബോർഡ് സ്ഥാപിക്കുന്നതിന് പ്രചോദനമായത്. തമിഴ്നാടിലെ കല്ലിക്കുറിശ്ശി ലക്ഷ്യയം ഗ്രാമ പഞ്ചായത്തിലെ എട്ട് പേരാണ്, ഏഴോം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥിയുടെ വലിയ ചിത്രത്തോടൊപ്പം ഡി.എം.കെ ജനറൽ സെക്രട്ടറി എം.കെ. സ്​റ്റാലി​ൻെറ ചിത്രവും വിന്യസിച്ച് 'നൽ വാഴ്തുകൾ' അർപ്പിച്ച് ബോർഡ് സ്​ഥാപിച്ചത്. സ്വാമി ദുരൈ ,മതേശ്വരൻ, ശെൽവി പെരിയമ്മാൾ, കണ്ണൻ, മാരിമുത്തു തുടങ്ങിയ സുഹൃത്തുക്കളുടെ ചിത്രവും ബോർഡിൽ വിന്യസിച്ചിട്ടുണ്ട്. ഇവരെല്ലാവരും ലക്ഷ്യയം ബ്രാഞ്ചിലെ ഡി.എം.കെ പ്രവർത്തകരുമാണ്. ഡി.എം.കെയുടെ പതാകയും ബോർഡിൽ ആലേഖനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.