കോൺഗ്രസ് പ്രവർത്തകയുടെ വീടിന് കല്ലേറ്

എടക്കാട്: കടമ്പൂരിൽ കോൺഗ്രസ് പ്രവർത്തകയുടെ വീടിനു നേരെ ആക്രമണം നടന്നതായി പരാതി. വാർഡ് 11ലെ സെക്രട്ടറിയും കടമ്പൂർ സഹകരണ ബാങ്ക് ഡയറക്ടറുമായ പങ്കജാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ച രണ്ടിനായിരുന്നു സംഭവം. കല്ലേറിൽ വീടി​ൻെറ ഓടുകൾ തകർന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിൽ ഡി.സി.സി സെക്രട്ടറി പ്രജിത്ത്, മണ്ഡലം പ്രസിഡൻറ്​ സി.ഒ. രാജേഷ്​ എന്നിവർ സംസാരിച്ചു. ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി എടക്കാട്: കടമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. അഞ്ചാം വാർഡിലെ കെ.വി. ഷിജയുടെ പ്രചാരണ ബോർഡും പോസ്​റ്ററുകളുമാണ് വ്യാപകമായി നശിപ്പിച്ചത്. നാലും എട്ടും വാർഡിലെയും പ്രചാരണ ബോർഡുകളും നശിപ്പിച്ചതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.