മിംസിൽ കോവിഡ്​ മുക്​തരുടെ സംഗമം

കണ്ണൂർ: ആസ്​റ്റർ മിംസിൽ കോവിഡ്​ രോഗമുക്​തരുടെ സംഗമം സംഘടിപ്പിച്ചു. ആശുപത്രിയിൽ കോവിഡ് അതിജീവിച്ചവരുടെ സംഗമമാണ് സൂം മീറ്റിങ് വഴി നടന്നത്. ഉദ്ഘാടനം കേരള ടൂറിസം ഡയറകടറും സ്മാർട്ട് സിറ്റി സി.ഇ.ഒയുമായ പി. ബാലകിരൺ നിർവഹിച്ചു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. നാരായൺ നായക് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഇ​േൻറണൽ മെഡിസിൻ സീനിയർ കൺസൽട്ടൻറ്​ ഡോ. ഹനീഫ്, ക്രിറ്റിക്കൽ കെയർ വിഭാഗം മേധാവി ഡോ. രാജേഷ്, പിഡിയാട്രിക് വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. നന്ദകുമാർ, പൽമനോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ശ്രീജിത്ത്, എമർജൻസി വിഭാഗം ഡോക്​ടർ ജിനേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.