താല്‍ക്കാലിക തിരിച്ചറിയല്‍ രേഖ നല്‍കും

ഇരിട്ടി: നഗരസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കപ്പെട്ട സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ്​ കമീഷൻ അംഗീകരിച്ച മതിയായ തിരിച്ചറിയല്‍ രേഖ ഇല്ലാത്തപക്ഷം താല്‍ക്കാലിക തിരിച്ചറിയല്‍ രേഖ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ക്ക്​ നേരിട്ട് ഇരിട്ടി നഗരസഭ തെരഞ്ഞെടുപ്പ്​ വിഭാഗത്തില്‍ ബന്ധപ്പെടാം. -------------------------- ഉമ്മന്‍ ചാണ്ടി വള്ളിത്തോടില്‍ ഇരിട്ടി: തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്​ച വൈകീട്ട് അഞ്ചിന്​ വള്ളിത്തോടിൽ യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. ------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.