സോളിഡാരിറ്റി ഭവനം കൈമാറി

വാരം: സോളിഡാരിറ്റി ജില്ല കമ്മിറ്റി വാരം കടാങ്കോട് നിർധന കുടുംബത്തിന് നിർമിച്ച് നൽകിയ വീടി​ൻെറ താക്കോൽ കൈമാറ്റം സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ വാരം യൂനിറ്റ് സെക്രട്ടറി തൗഫീഖിന് നൽകി നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ സാജിദ് നദ്‌വി, ബൈത്തുസകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ, സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, കടാങ്കോട് മഹല്ല് പ്രസിഡൻറ്​ വി.പി. മുഹമ്മദ് കുട്ടിഹാജി, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ്​ ഇ. അബ്​ദുസലാം എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ്​ കെ.ടി. മുദ്ദസിർ സ്വാഗതവും ഏരിയ സെക്രട്ടറി സഫീർ കലാം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.