സ്വീകരണം നൽകി

കണ്ണൂർ: കേരള ബാങ്ക്​ ഡയറക്ടർ ബോർഡിലേക്ക് കണ്ണൂർ ജില്ലയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ജി. വത്സല കുമാരിക്ക് . കേരള ബാങ്ക് രൂപവത്​കരണത്തി​ൻെറ ഒന്നാം വർഷികത്തോടനുബന്ധിച്ച് കണ്ണൂർ റീജനൽ ഓഫിസിലായിരുന്നു സ്വീകരണം. റീജനൽ ജനറൽ മാനേജർ എ. അനിൽകുമാർ കെ.ജി. വത്സല കുമാരിയെ സ്വീകരിച്ചു. ഒന്നാംവാർഷികത്തോടനുബന്ധിച്ച്​ കണ്ണൂർ മുഖ്യശാഖയിൽ നടന്ന ഉപഭോക്​തൃ മീറ്റ് കെ.ജി. വത്സല കുമാരി ഉദ്ഘാടനം ചെയ്തു. തുടർന്ന്​ വിവിധവായ്‌പകളുടെ വിതരണം, നിക്ഷേപം സ്വീകരിക്കൽ എന്നിവയും നടന്നു. ഡി.ജി.എം പി. ശശികുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.