മാഹിയിൽ വഖഫ് ബോർഡ്​ മേഖല ഓഫിസ് അനുവദിക്കണം

മാഹി: വഖഫ് ബോർഡി​ൻെറ മേഖല ഓഫിസ് മാഹിയിൽ സ്ഥാപിക്കണമെന്ന് മാഹി റീജനൽ മസ്​ജിദ് ആൻഡ്​ മദ്​റസ കോഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് ബോർഡിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള പള്ളികളിലെ ഓഡിറ്റ് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ തന്നെ നിർവഹിക്കണം. സംസ്ഥാന വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തുകയും മാഹിക്കുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുകയും വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മാഹി മേഖലയിലെ 20 പള്ളികളുടെയും അതിനോടനുബന്ധിച്ച മദ്​റസകളുടെയും ഭാരവാഹികൾ സംയുക്തമായാണ് യോഗം ചേർന്നത്. ടി.എസ്. ഇബ്രാഹിം മുസ്​ലിയാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.