തെരഞ്ഞെടുപ്പ് കൺവെൻഷൻ

ന്യൂ മാഹി: ന്യൂ മാഹി ഉൾപ്പെടെയുള്ള 20 പഞ്ചായത്തുകൾ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. ജില്ല പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ മാടായിയുടെയും പിണറായി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.എം. സരേഷ് കുമാറി​ൻെറയും ന്യൂ മാഹി പഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഫൈസൽ മാടായി, അഡ്വ. വി.എം. സരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ എൻ. റൈഹാന, ലത രാമകൃഷ്ണൻ, അഡ്വ. കെ.എ. ലത്തീഫ്, ജബീന ഇർഷാദ്, അഡ്വ. സി.ടി. സജിത്ത്, വി. രാധാകൃഷ്ണൻ, എൻ. മഹമൂദ്, എൻ.കെ. പ്രേമൻ, എ.പി. അർഷാദ്, പി.എം. അബ്​ദുൽ നാസർ, മഹാ ഗഫൂർ, സജ്ജാദ് അഹമ്മദ്, വി.സി. പ്രസാദ്, സി.പി. അഷറഫ് എന്നിവരും 13 വാർഡുകളിലും മത്സരിക്കുന്ന സ്ഥാനാർഥികളും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.