കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജനകീയ മാർച്ച്

പയ്യന്നൂർ: കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പയ്യന്നൂരിൽ ഐക്യദാർഢ്യ സമിതി പോസ്​റ്റ്​ ഓഫിസ്​ മാർച്ച് നടത്തി. കോർപറേറ്റ് കൊള്ളക്ക് കാർഷിക മേഖല തുറന്നുകൊടുക്കരുത്, കർഷകമാരണ ബില്ലുകൾ പിൻവലിക്കുക, ആവശ്യങ്ങൾ അംഗീകരിച്ചു കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചുമാണ് മാർച്ച് നടത്തിയത്. പരിസ്ഥിതി-പൗരാവകാശ -ജനകീയ സമര സംഘടനകളുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി നടത്തിയ മാർച്ച് പരിസ്ഥിതി പ്രവർത്തകൻ ടി.പി. പത്മനാഭൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ, വിനോദ് കുമാർ രാമന്തളി, പി. മുരളീധരൻ, അത്തായി ബാലൻ, കെ. രാജീവ് കുമാർ, കെ.പി. വിനോദ് എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ കൂക്കാനം, പി.ടി. മനോജ്, എം. സുൽഫത്ത്, പത്മിനി കണ്ടങ്കാളി, പി.വി. അശോകൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.