ഇൗ വീട്ടമ്മക്കിത് ഇരട്ടപ്പോരാട്ടം

തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ടിലെ കിഴക്കയിൽവീട്ടിൽ സി.സി. രാമകൃഷ്​ണ​ൻെറ ഭാര്യ പി.വി. ലതക്ക് വരുന്ന തെരഞ്ഞെടുപ്പ് ഇരട്ടപ്പോരാട്ടമാണ്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഒരേസമയമാണ് കോൺഗ്രസ് സ്ഥാനാർഥിയായി ഇൗ വീട്ടമ്മ മത്സരത്തിനിറങ്ങിയിട്ടുള്ളത്. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ കൂളിബസാറിലും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ എരഞ്ഞോളി ഡിവിഷനിലേക്കുമാണ് ഇവർ ജനവിധി തേടുന്നത്. ഗ്രാമപഞ്ചായത്തിൽ മത്സരം ഇത് രണ്ടാം തവണയാണെങ്കിലും ബ്ലോക്ക് പഞ്ചായത്തിൽ ഇത് ആദ്യമത്സരമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം വീട് ഉൾപ്പെടുന്ന എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ 14ാം വാർഡായ പന്ന്യോടാണ് ഇവർ മത്സരിച്ചത്. ലീഗിലെ അസീസ് വടക്കുമ്പാടാണ് ഇൗ വാർഡിൽ ഇത്തവണ ജനവിധി തേടുന്നത്. ഇടതുമുന്നണിക്ക് ആധിപത്യമുളളതാണ് പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളും. എന്നാൽ, നിലവിലുളള സാഹചര്യത്തിൽ സീറ്റ് വർധിക്കുമെന്ന ശുഭപ്രതീക്ഷ യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്. എരഞ്ഞോളി പഞ്ചായത്തിലെ മലാൽ, കുടക്കളം, കപ്പരട്ടി, ചോനാടം, ചുങ്കം, അരങ്ങേറ്റുപറമ്പ്, ഇളയിടത്ത്, ന്യൂമാഹി പഞ്ചായത്തിലെ പുേന്നാൽ, കടപ്പുറം തുടങ്ങി ഒമ്പത് വാർഡുകൾ ഉൾപ്പെട്ടതാണ് എരഞ്ഞോളി ഡിവിഷൻ. ഒരേസമയം രണ്ട് മത്സരങ്ങളിലായതിനാൽ വിശ്രമമില്ലാതെ ഒാടിനടക്കുകയാണ് 45 കാരിയായ ഇൗ വീട്ടമ്മ. രണ്ട് തവണ വീടുകൾ കയറിയിറങ്ങി. ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ. മുരളീധരൻ എം.പി തിങ്കളാഴ്ച എരഞ്ഞോളിയിൽ എത്തും. കുടുംബയോഗങ്ങളിലും അദ്ദേഹം പ​െങ്കടുക്കും. േകാഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി.എ.എസ് ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എൻെറ മനസ്സിലെ ഇന്ദിര' എന്ന വിഷയത്തെ ആസ്പദമാക്കിയുളള സംസ്ഥാനതല വോയ്സ് ക്ലിപ് മത്സരത്തിൽ ലത ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.