എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കുടുംബസംഗമം

ഇരിക്കൂർ: ആയിപ്പുഴയിൽ നടന്ന എൽ.ഡി.എഫ് കുടുംബസംഗമം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്​തു. കുന്നത്ത് മേമിഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിറാജ്, കെ.സി. മനോജ്, പി.വി. ആനന്ദബാബു, സി.പി. മേമി, സ്ഥാനാർഥികളായ ശ്രീജിനി, രാജശ്രീ, സി.സി. നൗഷാദ്, ശ്രീകല ടീച്ചർ, സുരേഷ് ബാബു, സഫൂറ എന്നിവർ സംസാരിച്ചു. കെ.വി. മോഹനൻ സ്വാഗതം പറഞ്ഞു. ---------------------------------------------------- ഞായറാഴ്ച ഒരുഡോക്ടർ മാത്രം; രോഗികൾ വലഞ്ഞു ഇരിക്കൂർ: ഗവ. സി.എച്ച്.സിയിൽ ഡോക്ടർമാരുടെ കുറവിൽ രോഗികൾ വലഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തിയത്. എന്നാൽ, ജോലിക്കെത്തിയത്​ ഒരുഡോക്ടർ മാത്രമായിരുന്നു. നാല് ഡോക്ടർമാർ ഡ്യൂട്ടിക്കുണ്ടാവേണ്ടതായിരുന്നു. ചികിത്സക്കായി ടോക്കൺ എടുത്തവർക്ക്​ മൂന്നും നാലും മണിക്കൂറുകൾ കഴിഞ്ഞാണ് ഡോക്ടറെ കാണാൻ സാധിച്ചത്​. കുട്ടികളും വൃദ്ധരും സ്ത്രീകളുമാണ് ഏറെ കഷ്​ടപ്പെട്ടത്‌. ഒട്ടേറെ രോഗികൾ ചികിത്സ നേടാതെ തിരിച്ചുപോയി. മെഡിക്കൽ ഓഫിസറടക്കമുള്ളവർ എത്തിയിരുന്നില്ല. മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെട്ടപ്പോൾ, ഞായറാഴ്ച ഓഫ് ആയതിനാലാണ് ഡോക്ടർമാർ വരാതിരുന്നതെന്നാണ് മറുപടി ലഭിച്ചതെന്ന്​ രോഗികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.