ആശിഫ് അനുസ്മരണം സമാപിച്ചു

തലശ്ശേരി: എം.എസ്.എഫ് നേതാവായിരുന്ന ആശിഫ് മട്ടാമ്പ്രം അനുസ്മരണ സമാപന സമ്മേളനം മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. അനുസ്മരണ പ്രഭാഷണം എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഷജീർ ഇഖ്ബാൽ നടത്തി. അഞ്ചു ദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടിയിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ്, വിവിധ ശാഖകളിൽ പ്രാർഥന സദസ്സ്, തലശ്ശേരി സി.എച്ച് സൻെററിലെ അന്തേവാസികൾക്ക് അന്നദാനം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ. നജാഫ്, ജില്ല പ്രസിഡൻറ് നസീർ പുറത്തീൽ, ജില്ല ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, ജില്ല ട്രഷറർ സാദിഖ് പാറാട്, സെക്രട്ടറി ഷഹബാസ് കായ്യത്ത്, ടൗൺ മുസ്​ലിം ലീഗ് പ്രസിഡൻറ്​ സി.കെ.പി. മമ്മു, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് തസ്ലിം ചേറ്റംകുന്ന്, ജനറൽ സെക്രട്ടറി റഷീദ് തലായി, അഫ്സൽ മട്ടാമ്പ്രം, റസൽ പന്ന്യന്നൂർ, ഇജാസ് ചക്യത്ത്, സഫ്​വാൻ മേക്കുന്ന് എന്നിവർ സംസാരിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ്​ സൽമാൻ ഫാരിസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് സാഹിദ് സ്വാഗതവും ട്രഷറർ നൈസാം കണ്ണോത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.