കൊളവല്ലൂരിൽ വ്യാപക പരിശോധന

പാനൂർ: കൊളവല്ലൂർ പൊലീസ് സ്​റ്റേഷൻ പരിധിയിൽ വ്യാപക പരിശോധന. രാത്രികാലങ്ങളിൽ തുടരെയുണ്ടാകുന്ന സ്ഫോടന ശബ്​ദം പൊതുജനങ്ങളിൽ ഭീതിയും ആശങ്കയും ഉയർത്തുന്ന സാഹചര്യത്തിലാണ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്. മീത്തലെ കുന്നോത്തുപറമ്പ്, കല്ലുവളപ്പ്, പൂവത്തിൻകീഴിൽ, ചേരിക്കൽ പ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തി. കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ ലതീഷ്, എ.എസ്.ഐമാരായ ബിജോയ്, ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വരുംദിനങ്ങളിൽ സ്​റ്റേഷൻ പരിധിയിൽ ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.