തണൽമരം മുറിച്ചുമാറ്റിയതിൽ പ്രതിഷേധം

പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അടുത്തില ഓട്ടോസ്​റ്റാൻഡിന്​ സമീപത്തെ തണൽമരം മുറിച്ചുമാറ്റിയതിൽ വ്യാപക പ്രതിഷേധം. രണ്ടര വർഷം മുമ്പ്​ സ്ഥലത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ നട്ടുപിടിപ്പിച്ചതാണ് തണൽമരം. മരം വളർന്നതോടെ പ്രദേശത്തുള്ളവർക്ക് വലിയ അനുഗ്രഹമായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം രാത്രിയിൽ ഹരിതവീഥി പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.പി റോഡരികിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമ്പോഴാണ് സാമൂഹികവിരുദ്ധർ മരം മുറിച്ചത്. മരം മുറിച്ചുമാറ്റിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.