ജില്ല പഞ്ചായത്ത്: കുഞ്ഞിമംഗലം ഡിവിഷൻ

കുഞ്ഞിമംഗലവും ഇട​േത്താട്ടുതന്നെ പയ്യന്നൂർ: കമ്യൂണിസ്​റ്റ്​ ഗ്രാമങ്ങളായ ചെറുതാഴവും കുഞ്ഞിമംഗലവും ഏഴോമും ചേർന്ന കുഞ്ഞിമംഗലവും ഇടതിന് അനായാസേന ജയിച്ചുകയറാൻ പറ്റുന്ന ഡിവിഷൻ തന്നെ. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുഞ്ഞിമംഗലം, രാമന്തളി, കുന്നരു എന്നീ ഡിവിഷനുകളും കല്യാശ്ശേരി ബ്ലോക്കിന് കീഴിലെ ചെറുതാഴം, ഏഴോം, മാടായി എന്നീ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് കുഞ്ഞിമംഗലം ജില്ല പഞ്ചായത്ത് ഡിവിഷന്‍. ഏഴോം, കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകള്‍ പൂർണമായും ചെറുതാഴം പഞ്ചായത്തിലെ ആറുമുതല്‍ 13 വരെയും മാടായി പഞ്ചായത്തിലെ ഒന്നുമുതല്‍ ആറുവരെയുമുള്ള വാര്‍ഡുകള്‍ കുഞ്ഞിമംഗലം ഡിവിഷനില്‍ ഉള്‍പ്പെടുന്നു. മാടായി ഒഴികെയുള്ള പഞ്ചായത്തുകൾ എന്നും ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ല പഞ്ചായത്തുകളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് കുഞ്ഞിമംഗലം. എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ ആര്‍. അജിത 21,676 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. യുവ സാരഥികളെയാണ് ഇക്കുറി മൂന്ന് മുന്നണികളും രംഗത്തിറക്കിയത്. ചെറുതാഴം പഞ്ചായത്ത്​ 11ാം വാര്‍ഡിലെ എസ്.എഫ്.ഐ നേതാവാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. ഷിജു. എസ്.എഫ്.ഐ ജില്ല പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന ഈ യുവ പോരാളിയെ പ്രദേശത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യു.ഡി.എഫ് ഡിവിഷൻ നൽകിയത് സി.എം.പി സി.പി. ജോൺ വിഭാഗത്തിനാണ്. തൊട്ടടുത്ത ഡിവിഷനിലെ താമസക്കാരനും സി.എം.പി സംസ്ഥാന കമ്മിറ്റി അംഗവുമായ സുധീഷ് കടന്നപ്പള്ളിയാണ് മത്സരിക്കുന്നത്. കോൺഗ്രസും മുസ്​ലിം ലീഗും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ നേരത്തെ പ്രചാരണം ആരംഭിച്ചതും മുന്നണിയിലെ ഐക്യവും വിജയസാധ്യത വർധിപ്പിച്ചതായി സുധീഷ് പറയുന്നു. ഇരുമുന്നണികള്‍ക്കും ഭീഷണിയുയർത്തുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.എയും ഗോദയിലുണ്ട്​. യുവമോര്‍ച്ച ജില്ല പ്രസിഡൻറ്​ അരുണ്‍ കൈതപ്രമാണ്​ മത്സരരംഗത്ത്. ചക്കരക്കല്ല്​ മുഴപ്പാല സ്വദേശിയാണ് അരുൺ. സ്വന്തം വോട്ടുകൾ പരമാവധി നേടുകയാണ് എന്‍.ഡി.എ ഇവിടെ ലക്ഷ്യമിടുന്നത്. 66,195 വോട്ടുകളാണ് ഡിവിഷനില്‍ ഈ വര്‍ഷമുള്ളത്. CP Shiju LDF jilla panchayath division Kunhimangalam...... കണ്ണൂർ ജില്ല പഞ്ചായത്ത്​ കുഞ്ഞിമംഗലം ഡിവിഷൻ എൽ.ഡി.എഫ്​ സ്​ഥാനാർഥി സി.പി. ഷിജു Sudheesh Kadannappally UDF jilla panchayath division Kunhimangalam യു.ഡി.എഫ്​ സ്​ഥാനാർഥി സുധീഷ്​ കടന്നപ്പള്ളി Arun nda jilla panchayath division Kunhimangalam .... എൻ.ഡി.എ സ്​ഥാനാർഥി അരുൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.