പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

പയ്യന്നൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാമന്തളി പഞ്ചായത്തി​ൻെറ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ ബോർഡുകൾ നശിപ്പിച്ചത്. ആറാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ഒ. വിമലയുടെ പ്രചാരണാർഥം കുന്നരു കാരന്താട് ഭാഗത്ത് സ്ഥാപിച്ച ബോർഡുകൾ പൂർണമായും നശിപ്പിച്ച നിലയിലാണ്. അഞ്ചാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.വി. ശ്രീജയുടെ പ്രചാരണ ബോർഡുകളും കീറിനശിപ്പിച്ചു. രാമന്തളി കൊവ്വപ്പുറം 14ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എം. അനിൽകുമാറിനുവേണ്ടി രാമന്തളി കോട്ടം റോഡിലും കൊവ്വപ്പുറം വാട്ടർ ടാങ്കിന് സമീപത്തും സ്ഥാപിച്ച പ്രചാരണ ബോർഡുകൾ എടുത്തുകൊണ്ടുപോയി. ഇതു സംബന്ധിച്ച് രാമന്തളി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ വി.വി. ഉണ്ണികൃഷ്ണൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പ്രചാരണ ബോർഡ്​ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കുന്നരു കാരന്താട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബ്രിജേഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ വി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഡി.കെ.ഗോപിനാഥ്, കെ.പി. രാജേന്ദ്രൻ, പി.വി. സുരേന്ദ്രൻ, മുട്ടിൽ സുധാകരൻ, കെ.എം. അനിൽകുമാർ, ഒ. വിമല, ടി. കരുണാകരൻ എന്നിവർ സംസാരിച്ചു. ---------------- സി.പി.എമ്മിന് ഭരണം നഷ്​ടപ്പെടുമെന്ന ഭീതി- സതീശൻ പാച്ചേനി പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ ഇത്തവണ ഭരണം നഷ്​ടപ്പെടുമെന്ന ഭീതിയിൽ സി.പി.എം വ്യാപകമായ ആക്രമണത്തിന് തയാറെടുക്കുകയാണെന്നും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത് ഇതി​ൻെറ തുടക്കമാണെന്നും ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി പറഞ്ഞു. ഒരുവിഭാഗം സി.പി.എം പ്രവർത്തകർ ജനവിധിയെ ആക്രമണം കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അക്രമരാഷ്​ട്രീയത്തിന് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.