ഓൺലൈൻ ഉൽപന്നങ്ങളുടെ കവർച്ച; രണ്ടുപേർ പിടിയിൽ

ഇരിട്ടി: ഓൺലൈൻ വിൽപന ശൃംഖലയിൽ നിന്ന് ഇടപാടുകാർക്ക് അയക്കുന്ന ഉൽപന്നങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ. ചുങ്കക്കുന്ന് സ്വദേശി ജിസ്‌ബിൻ ഷാജി (22), വലിയപറമ്പുംകരി സ്വദേശി അജയ് (19) എന്നിവരെയാണ് അറസ്​റ്റുചെയ്​ത​ത്. സംഭവത്തിൽ മുഖ്യ പ്രതികളെ പിടുകൂടാനുണ്ട്. ഫ്ലിപ്കാർട്ടിൽ നിന്നയച്ച 11 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ കവർന്ന കേസിലാണ് രണ്ടുപേർ പിടിയിലായത്​. ഇരിട്ടി മേഖലയിലെ ഇടപാടുകാർക്കയച്ച വിലപിടിപ്പുള്ള 31 മൊബൈൽ ഫോണുകളും ഒരു കാമറയുമാണ് കവർന്നത്. ഇവരുടെ ഉൽപന്നങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ ചുമതലയുള്ള കമ്പനിയുടെ ഏരിയ മാനേജർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. 75,000 രൂപ വില വരുന്ന 10 ഐ ഫോണുകളും കവർച്ച ചെയ്യപ്പെട്ടതിൽപെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.