സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനം

മട്ടന്നൂര്‍: ശ്രീമഹാദേവ എജുക്കേഷനല്‍ ട്രസ്​റ്റ്​, ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവ സംയുക്തമായി ഏര്‍പ്പെടുത്തുന്ന കെ. സേതുരാമന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സി.എച്ച്. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, എം. ശ്രീലത, എന്‍. പവിത്രന്‍, പി.എം. ശ്രീധരന്‍ നമ്പ്യാര്‍, വി. ബാലകൃഷ്ണ മേനോന്‍, പ്രഫ. കെ. കുഞ്ഞികൃഷ്ണന്‍, ഡോ. ടി.പി. രവീന്ദ്രന്‍, കെ.വി. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ 50 കുട്ടികള്‍ക്കാണ് 10,000 രൂപ തോതില്‍ സ്‌കോളര്‍ഷിപ് നല്‍കുക. വരും വര്‍ഷങ്ങളില്‍ തുക വർധിപ്പിക്കാനും ഉന്നത പഠനത്തിന് അര്‍ഹരാകുന്ന കുട്ടികളുടെ പഠന ചെലവ് പൂര്‍ണമായും ഏറ്റെടുക്കാനുമാണ് ട്രസ്​റ്റി​ൻെറ ലക്ഷ്യം. റോഡുപണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചു മട്ടന്നൂര്‍: തലശ്ശേരി- വളവുപാറ റോഡ് നവീകരണത്തി​ൻെറ ഭാഗമായി മൂന്ന് മാസത്തോളമായി നഗരത്തിലെ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂനിറ്റ് പ്രതിഷേധ സമരം നടത്തി. ഡിസംബര്‍ 10നുമുമ്പ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 11 മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന്​ ഉദ്ഘാടനം ചെയ്ത ജില്ല വൈസ് പ്രസിഡൻറ്​ കെ. ശ്രീധരന്‍ അറിയിച്ചു. 600 മീറ്റര്‍ മാത്രമാണ് ഇനി നഗരത്തില്‍ ടാറിങ്​ നടത്താന്‍ ബാക്കിയുള്ളത്. കുടിവെള്ള പൈപ്പുകള്‍ പൊട്ടി റോഡ് ചളിക്കുളമായതോടെ കാല്‍നടപോലും ദുസ്സഹമായിരിക്കുകയാണ്. വൈദ്യുതി തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ നഗരത്തിലെ വൈദ്യുതി ഓഫ് ചെയ്തുവെക്കുന്നതും വ്യാപാര മേഖലക്ക്​ നിരന്തരം പ്രതിസന്ധി സൃഷ്​ടിക്കുകയാണ്. പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. പി.വി. അബ്​ദുൽ അസീസ്, യു. ഷംസുദ്ദീന്‍, എം. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.