ഇരിട്ടിയിലും ഇടതിനല്ലാതിടമില്ല

ഇരിട്ടി: കാൽനൂറ്റാണ്ടായി ഇടതിനെ മാത്രം പിന്തുണച്ച ബ്ലോക്ക്‌ പഞ്ചായത്താണ് ഇരിട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശക്തമായ ആധിപത്യമാണ് എൽ.ഡി.എഫ് ബ്ലോക്കിൽ കാഴ്​ചവെച്ചത്. അയ്യൻകുന്ന്‌, ആറളം, പായം, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ എന്നീ പഞ്ചായത്തുകളാണ് ഇൗ ബ്ലോക്കിന് കീഴിൽ വരുന്നത്. ഇതിൽ തന്നെ അയ്യൻകുന്ന്‌, ആറളം ഒഴികെയുള്ള നാല്​ പഞ്ചായത്തുകൾക്ക് ഇടതിനെ മാത്രം പിന്തുണച്ച ചരിത്രമാണുള്ളത്. അയ്യൻകുന്ന്‌, ആറളം എന്നിവ കോൺഗ്രസിന് മുൻതൂക്കമുള്ള പഞ്ചായത്തുകളാണ്. 13 വാർഡുകളുള്ള ഇരിട്ടി ബ്ലോക്കിൽ എട്ട്​ എൽ.ഡി.എഫും അഞ്ച്​ യു.ഡി.എഫും കരസ്ഥമാക്കി. ചരൾ, വെളിമാനം, അങ്ങാടിക്കടവ്, കീഴ്പ്പള്ളി, വള്ളിത്തോട് എന്നീ വാർഡുകൾ യു.ഡി.എഫിനോടൊപ്പമാണ് നിലകൊണ്ടത്. ഇതിൽ അങ്ങാടിക്കടവ് വാർഡ് കേരള കോൺഗ്രസ്‌ എമ്മി​​േൻറതാണ്​. എൽ.ഡി.എഫിനോടൊപ്പം നിന്ന എട്ട്​ വാർഡുകളിൽ തില്ലങ്കേരി വാർഡിൽ എൻ.സി.പിയും കീഴല്ലൂർ, എടയന്നൂർ, പട്ടാന്നൂർ, കൂടാളി, മാടത്തിയിൽ, ആലയാട്, എടൂർ എന്നിവിടങ്ങളിൽ സി.പി.എമ്മും വിജയിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ 13 വാർഡിലും സ്ഥാനാർഥികളെ നിർത്തിയപ്പോൾ എൻ.ഡി.എ 12 വാർഡുകളിലാണ് മത്സരിക്കുന്നത്. ആകെയുള്ള 118570 വോട്ടർമാരിൽ 58510 പുരുഷന്മാരും 60059 സ്ത്രീകളുമാണ് ഉള്ളത്. വാർഡ്​, സ്​ഥാനാർഥി, മുന്നണി, പാർട്ടി ക്രമത്തിൽ 1. പട്ടാനൂർ: കെ.സി. രാജശ്രീ (എൽ.ഡി.എഫ്​ –സി.പി.എം), പി.ആർ. സുജാത (എൻ.ഡി.എ –ബി.ജെ.പി), എം. ബിന്ദു (യു.ഡി.എഫ്​ –കോൺ.) 2. മാടത്തിയിൽ: കെ. പത്​മാവതി (എൽ.ഡി.എഫ്​ –സി.പി.എം), കെ. നിത (എൻ.ഡി.എ –ബി.ജെ.പി), ബിൻസി ജോസഫ് (യു.ഡി.എഫ്​ –കോൺ.) 3.വള്ളിത്തോട്: കെ. ഹമീദ് (എൽ.ഡി.എഫ്​ –സി.പി.എം), വി. മനോഹരൻ (എൻ.ഡി.എ), തോമസ് വർഗീസ് (കോൺ.) 4. ചരൾ: മേരി ഗ്ലാഡിസ് (എൽ.ഡി.എഫ് –സ്വത.), കെ. ബിന്ദു (സ്വത.), ഗ്രീഷ്​മ പ്രദീപ് (എൻ.ഡി.എ), മേരി ജോർജ് (യു.ഡി.എഫ്​ –കോൺ.) 5. അങ്ങാടിക്കടവ്: റെജി മാത്യു (എൽ.ഡി.എഫ്​ –കേരള കോൺ. ജോസ് കെ. മാണി വിഭാഗം), പി. സാലി (എൻ.ഡി.എ –ബി.ജെ.പി), ജോളി ജോൺ (കേരള കോൺ. ജോസഫ് –യു.ഡി.എഫ്​) 6. കീഴ്പ്പള്ളി: എ. ശശി (എൽ.ഡി.എഫ്​ –സി.പി.ഐ), വി. ശോഭ (യു.ഡി.എഫ്​ –കോൺ.), പി. അശോകൻ (എൻ.ഡി.എ) 7. വെളിമാനം: കെ.ബി. ഉത്തമൻ (എൽ.ഡി.എഫ്​ –സി.പി.എം), കെ. വേലായുധൻ (യു.ഡി.എഫ്​ –കോൺ.), കെ. സജീവൻ (എൻ.ഡി.എ –ബി.ജെ.പി) 8. എടൂർ: സെലിൻ ആൻറണി (എൽ.ഡി.എഫ്​ –സി.പി.എം), ഷിജി നടുപ്പറമ്പിൽ (യു.ഡി.എഫ്​ –കോൺ.) 9. ആലയാട്: പി. സനീഷ് (സി.പി.എം), കെ. അഭിലാഷ് (യു.ഡി.എഫ്​ –കോൺ.), കെ. ഗിരീഷ് (ബി.ജെ.പി –എൻ.ഡി.എ) 10. തില്ലങ്കേരി: വിദ്യ പ്രശാന്തൻ (എൽ.ഡി.എഫ്​ –എൻ.സി.പി), പി.കെ. കനകമണി (എൻ.ഡി.എ –ബി.ജെ.പി), എം.കെ. നദീജ (യു.ഡി.എഫ്​ –ലീഗ്) 11.കീഴല്ലൂർ: എം. സുസ്മിത (എൽ.ഡി.എഫ്​ –സി.പി.എം), കെ. രാധ (യു.ഡി.എഫ്​ –കോൺ.), ലിൻസി തോമസ് (എൻ.ഡി.എ –ബി.ജെ.പി) 12. എടയന്നൂർ: കെ.സി. അബ്​ദുൽ ഖാദർ (എൽ.ഡി.എഫ്​ –കോൺഗ്രസ്‌ –എസ്), സി. ഷിജു (യു.ഡി.എഫ്​ –കോൺഗ്രസ്‌), പി.കെ. വത്സൻ (എൻ.ഡി.എ –ബി.ജെ.പി) 13.കൂടാളി: എം. രതീഷ് (എൽ.ഡി.എഫ്​ –സി.പി.എം), പി. രാജീവൻ (എൻ.ഡി.എ –ബി.ജെ.പി), സി.ഒ. രാധാകൃഷ്​ണൻ (കോൺ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.