നാട്ടുപോര്​ -പാനൂർ നഗരസഭ: പാനൂരിൽ യു.ഡി.എഫിന്​ മുൻതൂക്കം; പൊരുതാനുറച്ച്​ എൽ.ഡി.എഫ്​

പാനൂർ: ജില്ലയുടെ ​തെക്കേ അറ്റത്ത്​ കോഴി​േക്കാടൻ കാറ്റേറ്റുകിടക്കും പാനൂർ നഗരസഭയിൽ മുൻതൂക്കം യു.ഡി.എഫിന്​. എങ്കിലും എൽ.ഡി.എഫ്​ വിട്ടുകൊടുക്കാൻ തയാറല്ല. നല്ലൊരു മത്സരത്തിനുള്ള തീ​വ്രശ്രമത്തിലാണ്​. ഏതാനും സീറ്റുകളിൽ പ്രതീക്ഷയുമായി ബി.ജെ.പിയും രംഗത്തുണ്ട്​. യു.ഡി.എഫി​ൻെറ പിന്തുണയോടെ ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയും ജനവിധി തേടുന്നു. ഏറ്റവും കടുത്ത മത്സരം നടക്കുന്നത് ഒന്നാം വാർഡായ പാനൂർ ടൗണിലാണ്​. മുൻമന്ത്രിയും പി.ആർ. കുറുപ്പിൻെറ ചെറുമകനുമായ പി. പ്രവീണാണ്​ ഇവിടെ എൽ.ഡി.എഫ്​ സ്​ഥാനാർഥി. യു.ഡി.എഫിലെ കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ വി. ഹാരിസ് മാസ്​റ്ററാണ്​ എതിരാളി. മുസ്​ലിം ലീഗിലെ വിഭാഗീയതയിലാണ്​ പ്രവീണി​ൻെറ പ്രതീക്ഷ. നഗരസഭയിലെ പാലത്തായി കേരളത്തിൽ തന്നെ സമീപകാല സംഭവത്തിലൂടെ ശ്രദ്ധേയമാണ്. അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം ഇപ്പോഴും ജനമനസ്സുകളിൽ വേദനയാണ്. കോൺഗ്രസ് സിറ്റിങ് വാർഡായ ഇവിടെ ഇക്കുറി ലീഗിൻെറ വിമത സ്ഥാനാർഥി രംഗത്തുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേരെ ഏറ്റുമുട്ടുന്ന പുല്ലൂക്കര സൻെറർ വാർഡിൽ ബി.ജെ.പിക്ക്​ സ്​ഥാനാർഥിയില്ല. വെൽഫെയർ പാർട്ടി മത്സരിക്കുന്ന ബസ്​സ്​റ്റാൻഡ് വാർഡിലും കടുത്ത മത്സരമാണ്​. എൽ.ഡി.എഫി​ൻെറ സിറ്റിങ് സീറ്റാണിത്. പാനൂരി​ൻെറ മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കോൺഗ്രസി​ൻെറ പ്രീത അശോക് ഏഴാം വാർഡിൽ നിന്നും പെരിക്കാലി ഉസ്മാൻ വാർഡ് മൂന്നിലും ജനവിധി തേടുന്നു. മുൻ പെരിങ്ങളം പഞ്ചായത്ത് പ്രസിഡൻറ് ഷീന ഭാസ്കർ വാർഡ് 14ലും മത്സരിക്കുന്നുണ്ട്. കൂത്തുപറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് എൻ.എ. കരീം, മുതിർന്ന മുസ്​ലിം ലീഗ് നേതാവ് പി.കെ. ഇബ്രാഹിം ഹാജി എന്നിവരും മത്സരരംഗത്തുണ്ട്. സി.പി.എമ്മിൻെറ പാനൂർ എരിയ കമ്മിറ്റിയംഗവും കഴിഞ്ഞ കാലയളവിലെ കൗൺസിലറുമായ കെ.കെ. സുധീർ കുമാറാണ് (വാർഡ് 39) സി.പി.എമ്മി​ൻെറ ഭാഗത്തുനിന്നുള്ള പ്രധാന മത്സരാർഥി. പാനൂർ ഏരിയ കമ്മിറ്റിയംഗം എം.ടി.കെ. ബാബു (വാർഡ് 25) മത്സരിക്കുന്നുണ്ട്. ഡി.വൈ.എഫ്.െഎ ബ്ലോക്ക് കമ്മിറ്റി അംഗം ടി.പി. ശബ്നം വാർഡ് 16ലാണ് ജനവിധി തേടുന്നത്. കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡൻറ് കെ.പി. ഹാഷിം വാർഡ് 36ലാണ് മത്സരിക്കുന്നത്. കെ.പി.എസ്.ടി.എ മുൻ ജില്ല പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായ കെ. രമേശൻ വാർഡ് 38ൽ നിന്നും യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നു. കൂറ്റേരി, ഈസ്​റ്റ്​ എലാങ്കോട്, തിരുവാല്‍ എന്നിവ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. നിലവിലുള്ള സാധ്യത ബി.ജെ.പിക്ക് അനുകൂലമാണ്. പൊലീസ് സ്േറ്റഷൻ വാർഡിൽ യു.ഡി.എഫിനാണ് മുൻതൂക്കം. മടപ്പുര വാർഡ് കോൺഗ്രസി​ൻെറ സിറ്റിങ് വാർഡാണെങ്കിലും ശക്തമായ മത്സരമാണ് നടക്കുന്നത്. കോൺഗ്രസ് ഗ്രൂപ് പോരിൽ കഴിഞ്ഞ തവണ നഷ്​ടപ്പെട്ട പടന്നക്കര നോർത്ത് വാർഡ് ഇത്തവണ തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫ് തീവ്രശ്രമം നടത്തുന്നുണ്ട്. വിദ്യാർഥിനികൾ തമ്മിൽ മത്സരിക്കുന്നുവെന്നതാണ് പുല്ലൂക്കര വാർഡിനെ ശ്രദ്ധേയമാക്കുന്നത്. നിലവിൽ യു.ഡി.എഫ് വാർഡാണ്. കോൺഗ്രസിൽ നിന്ന് കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുത്ത വാർഡാണ് പുത്തന്‍പറമ്പ്. ഇത്തവണ തിരിച്ചുപിടിക്കാനുറച്ചാണ് കോൺഗ്രസ് രംഗത്തുള്ളത്. കനകമല വാർഡ് സി.പി.എം കേന്ദ്രമാണ്. ഇവിടെ പാർട്ടിയിലെ വിഭാഗീയത തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. infobox കക്ഷിനില ആകെ സീറ്റ്​ - 40 യു.ഡി.എഫ്​ - 24 (ലീഗ്​ 17, കോൺ.7) എൽ.ഡി.എഫ്​ - 13 (സി.പി.എം 12, കോൺ.എസ്​ 1) ബി.ജെ.പി - 3 ആകെ വോട്ടർമാർ 49,942 (23,376 പുരു., 26,566 സ്ത്രീ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.