സ്ഥാനാർഥികളുടെ മുഖാമുഖ സംഗമം

ഇരിക്കൂർ: കോവിഡ് കാലത്ത്​ സ്ഥാനാർഥികൾ പ്രചാരണത്തിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച്​ ഇരിക്കൂർ പഞ്ചായത്ത്​ ഒാഫിസിൽ മുഖാമുഖ സംഗമം നടന്നു. തെരഞ്ഞെടുപ്പ് ചെലവുകൾ, പ്രചാരണ പ്രവർത്തനങ്ങളുടെ മാർഗരേഖ, നിയമങ്ങൾ ലംഘിച്ചാലുള്ള ശിക്ഷകൾ, തെരഞ്ഞെടുപ്പ് കുറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പഞ്ചായത്തിൽ മത്സരിക്കുന്ന 37 സ്ഥാനാർഥികൾക്ക് ഇലക്​ഷൻ കമീഷ​ൻെറ നിർദേശങ്ങൾ നേരിട്ട് നൽകുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. സംഗമത്തിൽ റിട്ടേണിങ്​ ഓഫിസർ ജി. രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ.യു. ഇബ്രാഹിം, വി. ജെയിംസ് ജോസഫ്, ജോൺ കെ. സ്​റ്റീഫൻ, സി.വി. നീരജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.