പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

ഇരിട്ടി: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് നല്ലൂർ 13ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി കെ.സി. രാമകൃഷ്ണൻ, പാറക്കണ്ടം 14ാം വാർഡ് സ്ഥാനാർഥി മൊയ്തീൻ പറക്കണ്ടം എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രാചരണ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ എടുത്തുകൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി യു.ഡി.എഫ് കൺവീനറും സ്ഥാനാർഥിയുമായ വി. രാജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.