കരുവൻചാൽ ടൗൺ മാലിന്യമുക്തമാകുന്നു

10 വർഷം കൊണ്ട് ടൗൺ സൗന്ദര്യവത്കരിക്കാൻ പദ്ധതി ആലക്കോട്: കരുവൻചാൽ ടൗൺ ശുചീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റി​ൻെറ നേതൃത്വത്തിൽ പദ്ധതി ആരംഭിക്കുന്നു. 10 വർഷം കൊണ്ട് കരുവൻചാൽ ടൗണിനെ സൗന്ദര്യവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. 'മിഷൻ 2030 കരുവൻചാൽ' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ ടൗൺ ശുചീകരിക്കും. വ്യാപാരികൾ അവരവരുടെ കടകളും പരിസരവും വൃത്തിയാക്കും. പ്ലാസ്​റ്റിക്​ ശേഖരിച്ച് പഞ്ചായത്തിലെ ഹരിത സേനക്ക് കൈമാറും. ആഴ്ചയിൽ ഒരിക്കൽ പൊതുശുചീകരണം നടത്തും. ക്രമേണ ടൗൺ സൗന്ദര്യവത്കരിക്കുന്നതിനായി ചെടികളും വ​ൃക്ഷങ്ങളും ​െവച്ചുപിടിപ്പിക്കും. ജില്ല ഹരിത കേരള മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്​ഘാടനം നിർവഹിച്ചു. എൻ.യു. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്​ ജെയിംസ് പുത്തൻപുര, കെ.ടി. തോമസ്, ആർ.ടി. രവീന്ദ്രൻ, ടോമി ജോസഫ്, വി.എ. റഹീം, പി.എസ്. അബ്​ദുൽ മജീദ്, സി.ടി. രാജു, യൂത്ത് വിങ്​ പ്രസിഡൻറ്​ ജമാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.