എസ്.എസ്.എഫ് രാഷ്​ട്രീയ പാഠം

തലശ്ശേരി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന രാഷ്​ട്രീയ പാഠം പരിപാടി തലശ്ശേരി ഡിവിഷനിൽ അലിഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അശ്ഹർ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് അഷ്ഫീർ നിസാമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുനീർ അഹ്ദൽ തങ്ങള്‍ ചർച്ചക്ക് നേതൃത്വം നൽകി. ജില്ല സെക്രട്ടറി മുഹമ്മദ് അനസ് അമാനി വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി നിഷാബ് സൈദാർ പള്ളി സ്വാഗതവും ഫർഹാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.