ഇ-പ്രോസിക്യൂഷൻ ശിൽപശാല

തലശ്ശേരി: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര വകുപ്പി​ൻെറ നിർദേശപ്രകാരം എൻ.ഐ.സി നടപ്പാക്കുന്ന ഐ.സി.ജെ.എസ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രോസിക്യൂട്ടർമാർക്കായി ഇ- പ്രോസിക്യൂഷൻ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബാബു രാജൻ പാറമ്മൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.കെ. ഫരീദ മജീദ് അധ്യക്ഷത വഹിച്ചു. കോടതി നടപടികൾ സുതാര്യവും വേഗതയിലും കുറ്റമറ്റതുമായ രീതിയിൽ ഓൺലൈൻ മുഖേന ബന്ധിപ്പിക്കുന്നതി​ൻെറ ഭാഗമായി പൊലീസ്, പ്രോസിക്യൂഷൻ, കോടതി, ജയിൽ, ഫോറൻസിക് എന്നീ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ ആകെ നടപ്പാക്കുന്ന പദ്ധതിയാണ് ഐ.സി.ജെ.എസ്. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡൻറ് അരുൺ, സെക്രട്ടറി ബിനോയി തോമസ്, ഗവ. പ്ലീഡർ ബി.പി. ശശീന്ദ്രൻ, കാസർകോട് ഡിവൈ.എസ്.പി ജയ്സൺ കെ. എബ്രഹാം, കണ്ണൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പി വേണുഗോപാൽ, തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, എസ്.എച്ച്.ഒമാർ, പ്രോസിക്യൂഷൻ പൊലീസുകാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.