കോവിഡ് ബാധിച്ചവർക്ക്​ പോസ്​റ്റല്‍ ബാലറ്റ്: പ്രത്യേക ടീമിനെ നിയോഗിക്കും

കണ്ണൂർ: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിച്ച വോട്ടര്‍മാര്‍ക്കായി പോസ്​റ്റല്‍ വോട്ടിങ്​ സംവിധാനം നടപ്പാക്കാന്‍ പ്രത്യേക പോളിങ്​ ഓഫിസറെയും പോളിങ്​ അസിസ്​റ്റൻറിനെയും നിയോഗിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍, ബൂത്തുകള്‍ തുടങ്ങിയവ സംബന്ധിച്ച് രാഷ്​​ട്രീയ പാര്‍ട്ടികള്‍ക്കുള്ള പരാതികള്‍ അതത് നോഡല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കണമെന്നും എഴുതി നല്‍കുന്ന പരാതികളില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. വോട്ടുയന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി. ബൂത്തുകളുടെ കാര്യത്തിലും ധാരണയായി. പ്രശ്‌ന ബാധിത ബൂത്തുകള്‍ സംബന്ധിച്ചും പ്രത്യേക സുരക്ഷ സംവിധാനം വേണ്ട ബൂത്തുകള്‍ സംബന്ധിച്ചും രാഷ്​ട്രീയ പാര്‍ട്ടികള്‍ക്ക് പട്ടിക നല്‍കാവുന്നതാണ്. ഹരിത തെരഞ്ഞെടുപ്പ് ആയതിനാല്‍ പ്രചാരണത്തിലും പ്രവര്‍ത്തനങ്ങളിലും ഹരിത പ്രോട്ടോകോള്‍ പാലിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ബൂത്തില്‍ അധികമായി ഒരു ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കും. മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജെ. ദേവപ്രസാദ്, എസ്.പി എച്ച്. യതീഷ് ചന്ദ്ര, അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പട്രോളിങ്​ തെരഞ്ഞെടുപ്പ് പരാതികള്‍ തീര്‍ക്കുന്നതിനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക ഇലക്​ഷന്‍ കണ്‍ട്രോള്‍ റൂം തുടങ്ങിയതായി എസ്.പി. യതീഷ് ചന്ദ്ര പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. മാവോവാദി​ ഭീഷണി നേരിടുന്ന ബൂത്തുകളില്‍ കമാ​േൻറാകളുടെ സാന്നിധ്യമുണ്ടാകും. ബൂത്തുകളില്‍ വെബ്കാസ്​റ്റിങ്​ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഏറ്റവുമധികം അപേക്ഷ നല്‍കിയത് കണ്ണൂരില്‍നിന്നാണ്. അലോട്ട്‌മൻെറ്​ അനുസരിച്ച് ആവശ്യമുള്ളിടത്ത് വെബ്കാസ്​റ്റ് സംവിധാനം ഏര്‍പ്പെടുത്തും. പൊലീസി​ൻെറ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ബൂത്തുകളുടെ പട്ടികയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ രാഷ്​ട്രീയ പാര്‍ട്ടികള്‍ തയാറാകണം. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ എസ്.ഐയുടെ കീഴില്‍ നാല് പൊലീസുകാര്‍ ഉള്‍പ്പെടുന്ന പട്രോളിങ്​ ടീമിനെ നിയോഗിക്കുമെന്നും എസ്.പി പറഞ്ഞു. രാഷ്​ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രാദേശിക തര്‍ക്കങ്ങള്‍ വലിയ സംഘര്‍ഷത്തിലേക്ക് വളരാതെ നോക്കാന്‍ അതത് നേതൃത്വങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍. ചന്ദ്രന്‍, എം.പി. വേലായുധന്‍, അബ്​ദുൽ കരീം ചേലേരി, പി. ചന്ദ്രന്‍, സി.എച്ച്. പ്രഭാകരന്‍, ബാബുരാജ് ഉളിക്കല്‍, അജയകുമാര്‍ മീനോത്ത്, കെ.കെ. ജയപ്രകാശ്, സി.പി. അജീര്‍, ജോണ്‍സണ്‍ പി. തോമസ്, ഫൈസല്‍ മാടായി, എ.സി. ജലാലുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.