കൂത്തുപറമ്പ് രക്തസാക്ഷി കെ.വി. റോഷൻ അനുസ്​മരണം

കൂത്തുപറമ്പ്: രക്തസാക്ഷി ദിനാചരണ ഭാഗമായി എസ്.എഫ്.ഐ നേതാവായിരുന്ന കെ.വി. റോഷൻ അനുസ്​മരണവും വിദ്യാർഥി റാലിയും കൂത്തുപറമ്പിൽ നടന്നു. രാവിലെ രക്തസാക്ഷി സ്​തൂപത്തിൽ നേതാക്കൾ പുഷ്​പാച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് നരവൂരിലെ കെ.വി. റോഷ​ൻെറ സ്​മൃതികുടീരത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്​പാർച്ചന നടത്തിയ ശേഷമാണ് റാലി ആരംഭിച്ചത്. അനുസ്​മരണ സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ഉദ്​ഘാടനം ചെയ്​തു. കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു. റോഷ​ൻെറ മാതാവ് നാരായണി, ഷിബിൻ കാനായി, അഡ്വ. എം.കെ. ഹസ്സൻ, കെ. ശ്രീജിത്ത്, പി. ജിതിൻ, എൻ. ശ്രേഷ, അനുശ്രീ കേളോത്ത്, എം.പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.