പൊലീസ് ഓർഡിനൻസ് പൂർണമായും പിൻവലിക്കണം

കണ്ണൂർ: ജനാധിപത്യത്തിന് മാരകമായി പോറലേൽപിക്കുന്ന പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പൂർണമായും നിരുപാധികം പിൻവലിക്കുന്നതുവരെ ജനാധിപത്യ വിശ്വാസികൾ സമരരംഗത്ത് അണിനിരക്കണമെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്​റ്റ്​) ജില്ല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. 118 വകുപ്പ് പൂർണമായി പിൻവലിക്കാനാവശ്യപ്പെട്ട്​ കണ്ണൂർ കാൽടെക്സിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.യു.സി.ഐ (കമ്യൂണിസ്​റ്റ്​) ജില്ല കമ്മിറ്റിയംഗം അഡ്വ. പി.സി വിവേക് അധ്യക്ഷത വഹിച്ചു. എ.ഐ.ഡി.വൈ.ഒ ജില്ല സെക്രട്ടറി അഡ്വ.ഇ. സനൂപ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ആർ. അപർണ (ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം), രശ്മി രവി (ജില്ല സെക്രട്ടറി, എ.ഐ.എം.എസ്.എസ്), അകിൽ മുരളി (എ.ഐ.ഡി.എസ്.ഒ ജില്ല സെക്രട്ടറി) എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.