യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്ത് ഏഴാം വാർഡായ നിടുവാലൂർ, 17ാം വാർഡായ തട്ടേരി എന്നിവിടങ്ങളിൽ സ്ഥാപിച്ച യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. നിടുവാലൂരിൽ പി. ദിനേശൻ മാസ്​റ്ററുടെയും തട്ടേരിയിലെ കെ.പി. അബ്​ദുൽ സത്താറി​ൻെറയും പ്രചാരണ ബോർഡുകളാണ് സാമൂഹികദ്രോഹികൾ നശിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളക്കൈയ്യിൽ യു.ഡി.എഫ് പ്രതിഷേധയോഗം നടത്തി. ഡി.സി.സി ജന. സെക്രട്ടറി കെ.സി. വിജയൻ ഉദ്ഘാടനം ചെയ്തു. മനോജ് പാറക്കാടി അധ്യക്ഷത വഹിച്ചു. ചുഴലി മണ്ഡലം പ്രസിഡൻറ്​ പി. ബാലകൃഷ്ണൻ, എം.പി. കുഞ്ഞിമൊയ്തീൻ, മേപ്പാട്ട്​ രവീന്ദ്രൻ, ഷാജു കണ്ടമ്പേത്ത്, പി.വി. ജിസൺ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.