സി.പി.ഐ ഓഫിസ് ഉദ്ഘാടനം

സി.പി.ഐ ഓഫിസ് ഉദ്ഘാടനംPhoto: KPBA_cpi ofice ഇ. ചന്ദ്രശേഖരൻ സംസാരിക്കുന്നുകൂത്തുപറമ്പ്: സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസിന് മാനന്തേരിയിൽ നിർമിച്ച കെ.സി. ദാമു മാസ്​റ്റർ സ്മാരക മന്ദിരം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, മുൻകാല നേതാക്കളായ കെ.സി. ദാമു മാസ്​റ്റർ, എ.കെ. ഗോവിന്ദൻ, കെ. കൃഷ്ണൻ മാസ്​റ്റർ, മുതലക്കണ്ടി കൃഷ്ണൻ, ചക്ലിയൻ കുഞ്ഞിരാമൻ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി സി. വിജയൻ അധ്യക്ഷത വഹിച്ചു. പി.വി. സുരേന്ദ്രൻ പതാക ഉയർത്തി. നേതാക്കളായ എ. പ്രദീപൻ, വി.കെ. സുരേഷ് ബാബു, കെ.വി. ഗംഗാധരൻ, എം. വിനോദൻ, കെ.സി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.