ഫാർമസിസ്​റ്റുകളെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധം

ഫാർമസിസ്​റ്റുകളെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധം തലശ്ശേരി: സബ് സൻെററുകളെ ഹെൽത്ത് ആൻഡ്​ വെൽനെസ് കേന്ദ്രങ്ങളായി ഉയർത്തുന്ന സാഹചര്യത്തിൽ മരുന്ന് വിതരണത്തിനും മറ്റുമായി നിയമിക്കപ്പെടുന്ന മിഡ്​ലെവൽ സർവിസ് പ്രൊവൈഡർ തസ്തികകളിലേക്ക് ഫാർമസിസ്​റ്റുകളെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധം. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാർമസിസ്​റ്റ്​ അസോസിയേഷൻ തലശ്ശേരി ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്തയച്ചു. ഫാർമസി കൗൺസിൽ മുൻ എക്സിക്യൂട്ടിവ് അംഗം ടി.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം രാജൻ പാറയിൽ, പി.പി. ദേവദാസ്, എം.പി. മനോജ്, സുരേഷ് ബാബു കരിയാട്, സിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.