മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ചിത്രം: CKL_Family Health മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രംമുണ്ടേരി: നാഷനൽ ഹെൽത്ത് സിസ്​റ്റം റിസോഴ്സ് സൻെററി​ൻെറ നേതൃത്വത്തിൽ നടന്ന ക്വാളിറ്റി പരിശോധനയിൽ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചു. 92.1 ശതമാനം മാർക്കോടുകൂടിയാണ് ദേശീയ പുരസ്കാരമായ എൻക്വാസ് അക്രഡിറ്റേഷൻ കൈവരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് അവലോകനം നടന്നത്. ജില്ല -സംസ്ഥാന പരിശോധനയിൽ വിജയിച്ചതിനെ തുടർന്നാണ് ദേശീയ ടീം പരിശോധന നടത്തിയത്.ഫലപ്രദമായ പൊതുജനാരോഗ്യ സംവിധാനം, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒ.പി ഡിപ്പാർട്മൻെറ്​, ജീവിതശൈലീ രോഗനിർണയം, ഫാർമസി, ലബോറട്ടറി, പെയിൻ ആൻഡ്​ പാലിയേറ്റിവ് തുടങ്ങിയവ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ ജനങ്ങളുടെ സഹകരണം തുടർന്നും ഉണ്ടാവണമെന്ന് മെഡി. ഓഫിസർ ഡോ. കെ.പി. അഷ്റഫ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.