ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഫോട്ടോ: SKPM Fund കേരള റെഡ് ആർമി വാട്സ് ​ആപ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക കെ.വി. സുമേഷ് ഏറ്റുവാങ്ങുന്നുശ്രീകണ്ഠപുരം: കേരള റെഡ് ആർമി വാട്സ്​ ആപ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22,000 രൂപ സംഭാവന നൽകി. ശ്രീകണ്ഠപുരത്ത് നടന്ന ചടങ്ങിൽ സി.പി.എം ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കെ.വി. സുമേഷ് റെഡ് ആർമി ഗ്രൂപ് അഡ്മിനും ശ്രീകണ്ഠപുരം നഗരസഭ ആറാം വാർഡ് സ്ഥാനാർഥിയുമായ ടി.ആർ. നാരായണനിൽ നിന്ന് തുക ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം പി.വി. ശോഭന, കെ.പി. അനൂപ്, പി.ടി. നാരായണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.