അനധികൃത ചെങ്കൽ ക്വാറികൾക്ക്​ 'പൂട്ടിട്ട്​' പൊലീസ്

അനധികൃത ചെങ്കൽ ക്വാറികൾക്ക്​ 'പൂട്ടിട്ട്​' പൊലീസ്​ മിനി ലോറികളും കല്ലുവെട്ട്​ യ​ന്ത്രങ്ങളും പിടികൂടികണ്ണൂര്‍: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങള്‍ പിടികൂടി. ഉളിക്കൽ സ്​റ്റേഷന്‍ പരിധിയിൽ കോളിത്തട്ട്, അങ്ങാടിശ്ശേരിത്തട്ട്, ഇരിക്കൂർ പരിധിയിൽ കല്യാട് മേഖല, കൊളവല്ലൂർ സ്​റ്റേഷന്‍ പരിധിയിൽ ചെറുവാഞ്ചേരി, കല്ലുവളപ്പ്, ഓട്ടുപാറകുന്ന്, കണ്ണവം സ്​റ്റേഷന്‍ പരിധിയിലെ നവോദയ കുന്ന്, നമ്പൂതിരി കുന്ന്, മണ്ണന്തറ, ചക്കരക്കല്ല്​ പരിധിയിൽ കണ്ണാടിവെളിച്ചം, പെരിങ്ങോം പരിധിയിൽ അരവഞ്ചാൽ മേഖല, മുഴക്കുന്ന്, മാലൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിൽ നിരവധി വാഹനങ്ങളും കല്ലുവെട്ട് യന്ത്രങ്ങളും പിടികൂടി. പിടികൂടിയ വാഹനങ്ങളും കല്ലുവെട്ട് യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും പൊലീസ് ജിയോളജി വകുപ്പിന് കൈമാറും. police quary -കൊളവല്ലൂർ സ്​റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ ചെങ്കൽ പണയിൽ നിന്ന്​ പിടിച്ചെടുത്ത കല്ലുവെട്ട് യന്ത്രം പൊലീസ് പരിശോധിക്ക​ുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.