സി.പി.എം സ്ഥാനാർഥിയുടെ പത്രിക തള്ളി

സി.പി.എം സ്ഥാനാർഥിയുടെ പത്രിക തള്ളി പുതിയതെരു: ചിറക്കലിൽ സി.പി.എം സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. ചിറക്കൽ ഗ്രാമപഞ്ചായത്ത് 12ാം വാർഡായ ‌അരയമ്പേത്തെ സ്​ഥാനാർഥി എ.എം. ശ്രീധര​ൻെറ പത്രികയാണ് തള്ളിയത്. 2009ൽ സി.പി.എം പ്രവർത്തകനായ ഒ.ടി. വിനീഷിനെ എൻ.ഡി.എഫുകാർ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്​ നിരവധി​േപരുടെ വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇതിൽ ചിറക്കൽ കുന്നുംകൈയിലെ എൻ.ഡി.എഫുകാരുടെ വീട് ആക്രമിച്ച കേസിൽ പ്രതിയായിരുന്നു സി.പി.എം ചിറക്കൽ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ എ.എം. ശ്രീധരൻ.ആറോളം കേസുകളാണ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ടത്. ഇതിൽ അഞ്ചുകേസ് തള്ളിയിരുന്നു. നിലവിൽ സെഷൻസ് കോടതി അഞ്ചു വർഷം ജയിൽശിക്ഷ വിധിച്ച ഒരു കേസ് മാത്രമാണുള്ളത്. ശിക്ഷ ഹൈകോടതി സ്​റ്റേ ചെയ്യുകയും ശ്രീധരനുൾപ്പെടെയുള്ള അഞ്ചുപേർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കേസ് ഹൈകോടതിയിൽ വിചാരണ നടക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ചിറക്കൽ പഞ്ചായത്ത് റിട്ടേണിങ്​ ഓഫിസർ പത്രിക തള്ളിയത്. ഇതേ വാർഡിൽ സി.പി.എം പ്രവർത്തകനും ഇതേ കേസിലെ പ്രതിയുമായ ഉല്ലാസനും മത്സരിക്കുന്നതിനായി പത്രിക നൽകിയിരുന്നു. ഉല്ലാസ ൻെറയും പത്രിക തള്ളി. എ.എം. ശ്രീധരൻ 2010-15 ഭരണസമിതി കാലയളവിൽ ചിറക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനായിരുന്നു.ശ്രീധര​ൻെറ പത്രിക തള്ളിയതിനാൽ ഡെമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ പി. അനീഷ് കുമാറാണ് സി.പി.എം സ്ഥാനാർഥി. ഓട്ടോറിക്ഷ ഡ്രൈവറായ അനീഷ് പട്ടികജാതി ക്ഷേമസമിതി കണ്ണൂർ ഏരിയ കമ്മിറ്റി അംഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.