ബി.ജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി

ബി.ജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയില്‍ സൂക്ഷ്​മ പരിശോധനയില്‍ രണ്ട് പത്രികകള്‍ തള്ളി. ബി.ജെ.പി സ്ഥാനാർഥികളായി കോടല്ലൂർ 12ാം വാര്‍ഡില്‍ പത്രിക നൽകിയ ബി.ജെ.പി ആന്തൂര്‍ മുനിസിപ്പല്‍ പ്രസിഡൻറ്​ എ. രാജേന്ദ്രന്‍, പീലേരി ഏഴാം വാര്‍ഡില്‍ പത്രിക നല്‍കിയ ഷൈജു എന്നിവരുടെ പത്രികയാണ് തള്ളിയത്. തളിപ്പറമ്പ് നഗരസഭയില്‍ ഏഴാംമൈല്‍ 26ാം വാര്‍ഡിലും പുളിമ്പറമ്പ 33ാം വാര്‍ഡിലും പത്രിക നല്‍കിയ രണ്ട് ഡമ്മി സ്ഥാനാര്‍ഥികൾ പത്രിക പിന്‍വലിച്ചു. 23ന് നോമിനേഷന്‍ പിന്‍വലിക്കാനുള്ള ദിവസം കഴിയുന്നതോടെ വാര്‍ഡുകളില്‍ മത്സരിക്കുന്നവരുടെ ചിത്രം തെളിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.