ആന്തൂർ നഗരസഭ: ഇടതു സ്ഥാനാർഥികൾക്ക് സ്വീകരണം നൽകി

ആന്തൂർ നഗരസഭ: ഇടതു സ്ഥാനാർഥികൾക്ക് സ്വീകരണം നൽകിപടം –സന്ദീപ്​തളിപ്പറമ്പ്: ആന്തൂറില്‍ എതിരില്ലാതെ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്​ഘാടനം ചെയ്​തു. ആറ് വാർഡുകളില്‍ എതിരില്ലാതെ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് എല്‍.ഡി.എഫ് ആന്തൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ സ്വീകരണ ചടങ്ങില്‍ സ്ഥാനാര്‍ഥികള്‍ക്ക് അദ്ദേഹം ഹാരാര്‍പ്പണം നടത്തി. നഗരസഭ ഒാഫിസ്​ പരിസരത്തുനിന്നും ആരംഭിച്ച ആഹ്ലാദപ്രകടനം ധര്‍മശാലയില്‍ സമാപിച്ചു. എല്‍.ഡി.എഫ് ചെയര്‍മാന്‍ വേലിക്കാത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ പി. മുകുന്ദന്‍, പി.കെ. ശ്യാമള എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. സന്തോഷ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.