അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണം -കെ. മുരളീധരൻ എം.പി

അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണം -കെ. മുരളീധരൻ എം.പി പടം tly UDF samaram K Muralidhran തലശ്ശേരിയിൽ യു.ഡി.എഫ് സമര പ്രഖ്യാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നുതലശ്ശേരി: ജനങ്ങളെ വഴിയാധാരമാക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ നിന്ന്​ സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. എൽ.ഡി.എഫ് കൊണ്ടുവരുന്ന വികസനം കമീഷൻ പറ്റുന്ന വികസനമാണ്. എന്നാൽ, യു.ഡി.എഫി​ൻെറ കാലത്തുള്ള വികസനം നാടി​ൻെറ വികസനമാണെന്നും മുരളീധരൻ പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കെതിരെ തലശ്ശേരി പുതിയ ബസ്​സ്​റ്റാൻഡ് പരിസരത്ത് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി–മൈസൂരു റെയിൽപാത നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. എൻ. മഹമൂദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ലത്തീഫ് സംസാരിച്ചു. അഡ്വ. സി.ടി. സജിത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.