കോർപറേഷൻ: ഒഴിച്ചിട്ട ഡിവിഷനിൽ ലീഗ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചു

കോർപറേഷൻ: ഒഴിച്ചിട്ട ഡിവിഷനിൽ ലീഗ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചുകണ്ണൂർ: കോർപറേഷനിൽ ഒഴിച്ചിട്ട ഡിവിഷനിൽ മുസ്​ലിം ലീഗ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചു. തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്​ നീർച്ചാൽ, കസാനക്കോട്ട ഡിവിഷനുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്​. നീർച്ചാലിൽ മുസ്​ലിഹ് മഠത്തിലും കസാനക്കോട്ടയിൽ ഷമീമ ടീച്ചറും മത്സരിക്കും. മുൻ ​െഡപ്യൂട്ടി മേയർ സി. സമീർ നീർച്ചാലിലും മുൻമേയർ സി. സീനത്ത്​ കാസനക്കോട്ടയിലും അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ്​ സ്​ഥാനാർഥി നിർണയം വൈകിയത്​. മൂന്നുതവണ അവസരം നൽകിയവർക്ക്​ വീണ്ടും സീറ്റ്​ നൽകേണ്ടെന്ന സംസ്​ഥാന നേതൃത്വത്തി​ൻെറ തീരുമാനത്തെ തുടർന്നാണ്​ ഇവരെ വീണ്ടും പരിഗണിക്കാതിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.