കാര്‍ഷിക മേഖലയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാൻ അഗ്രോ ഫിസിക്കല്‍ എജുക്കേഷന്‍ സെൻറര്‍

കാര്‍ഷിക മേഖലയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാൻ അഗ്രോ ഫിസിക്കല്‍ എജുക്കേഷന്‍ സൻെറര്‍ ഫോട്ടോ- MTR-METTADI VAYAL MAD FOOTBALL.jpgമേറ്റടി വയലില്‍ നടന്ന മഡ് ഫുട്‌ബാള്‍ ഒ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നുമട്ടന്നൂര്‍: കാര്‍ഷിക മേഖലയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന പദ്ധതികളുമായി മരുതായിയിലെ അഗ്രോ ഫിസിക്കല്‍ എജുക്കേഷന്‍ സൻെറര്‍. കൃഷിയിലേക്ക് കുട്ടികളെ പ്രാപ്തരാക്കുകയും വിവിധങ്ങളായ പ്രകൃതി സൗഹൃദ സംരംഭങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ എഴാം ക്ലാസ് വരെയുള്ള 15 കുട്ടികളാണ് പങ്കെടുക്കുന്നത്. മേറ്റടിയിലെ ഒരു ഏക്കര്‍ വയലില്‍ കുട്ടികളുടെ നേതൃത്വത്തില്‍ മഡ് ഫുട്‌ബാള്‍ കളിക്കുകയും തുടര്‍ന്ന് വയലില്‍ വൃത്തം, ഡ്രേ ഏഗിള്‍, സമാന്തര രേഖ എന്നീ മാതൃകയില്‍ ഞാറുനടലും നടന്നു.വാര്‍ഡ് കൗണ്‍സിലര്‍ ഒ. സജീവന്‍ ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കി ചെറിയ പ്രായത്തില്‍ തന്നെ കൃഷിയുടെ പ്രാധാന്യം തിരിച്ചറിയാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.